Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMC Maritime Academy

Kerala

സി​എം​സി മാ​രി​ടൈം അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം 11ന്

​കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര മാ​​​​രി​​​​ടൈം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​യ സി​​​​എം​​​​സി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സി​​​​ന്‍റെ പു​​​​തി​​​​യ കാ​​​​മ്പ​​​​സ് സി​​​​എം​​​​സി മാ​​​​രി​​​​ടൈം അ​​​​ക്കാ​​​​ദ​​​​മി 11ന് ​​​​വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​വി​​​​ലെ 11ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് (ഡി​​​​ജി​​​​എ​​​​സ്) ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ശ്യാം ​​​​ജ​​​​ഗ​​​​ന്നാ​​​​ഥ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. സ​​​​തീ​​​​ഷ് ഹോ​​​​ന്ന​​​​ക്ക​​​​ട്ടെ ( ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍, കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് അ​​​​ഥോ​​​​റി​​​​റ്റി), ജെ. ​​​​സെ​​​​ന്തി​​​​ല്‍ കു​​​​മാ​​​​ര്‍, (പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍, മെ​​​​ര്‍​ക്ക​​​​ന്‍റൈ​​​​ല്‍ മ​​​​റൈ​​​​ന്‍ ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ്, കൊ​​​​ച്ചി) എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും.

ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച പോ​​​​സ്റ്റ് സീ ​​​​മാ​​​​രി​​​​ടൈം കോ​​​​ഴ്‌​​​​സു​​​​ക​​​​ളാ​​​ണ് സി​​​​എം​​​​സി മാ​​​​രി​​​​ടൈം അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​ത്. പു​​​​തി​​​​യ കാ​​​​മ്പ​​​​സി​​​​ല്‍ അ​​​​ത്യാ​​​​ധു​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, സ്വി​​​​മ്മിം​​​​ഗ് പൂ​​​​ള്‍, ആ​​​​ധു​​​​നി​​​​ക ക്ലാ​​​​സ്‌​​​​റൂ​​​​മു​​​​ക​​​​ള്‍, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന ലാ​​​​ബു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​ട്ടു​​​​ണ്ട്.

Latest News

Corehub Up